വേദിയിൽ കയറി മന്ത്രിയെ ആലിംഗനം ചെയ്തയാൾക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ട ശേഷം സദസ്സിൽ കയറി മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്തയാൾക്കെതിരെ പോലീസ് കേസെടുത്തു. പാപ്പനംകോട് സ്വദേശി അയൂബ് ഖാനെതിരെയാണ് കേസെടുത്തത്​. രാജാ രവിവർമ ആർട്ട്​ ഗാലറി ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം. പരിപാടി തുടങ്ങും മുമ്പേ ഇദ്ദേഹം സദസ്സിലെത്തി പ്രമുഖർക്കായി റിസർവ് ചെയ്തിരുന്ന സീറ്റിൽ ഇരിപ്പുറപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥലത്തെത്തും മുമ്പ്​ പോലീസെത്തി ഇയാളെ പിന്നിലേക്ക് പറഞ്ഞയച്ചു. ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി വേദി വിട്ടപ്പോഴായിരുന്നു മറുവശത്തുകൂടി ഇയാൾ വേദിയിലേക്ക് കയറിയത്.

ഇയാൾ മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്തു. സമീപത്തുണ്ടായിരുന്ന എം.എൽ.എ വി.കെ.പ്രശാന്തിന് ഹസ്തദാനം നൽകിയാണ് വേദിവിട്ടത്. ഇതോടെയായിരുന്നു പോലീസ് ഇടപെടൽ. മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്ക്​ കൊണ്ടുപോകുന്നതിനിടെ, തന്നെ ഒന്നും ചെയ്യരുതെന്നും താന്‍ പാര്‍ട്ടിക്കാരനാണെന്നും ഇയാള്‍ ഉച്ചത്തില്‍ വളിച്ചു പറയുന്നുണ്ടായിരുന്നു. അയൂബ് ഖാനെ കേസെടുത്ത് ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു. അതേസമയം പോലീസിന്‍റെ ഭാഗത്ത് സുരക്ഷ വീഴ്ചയുണ്ടായതായി ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...