കോട്ടയം വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവത്തില്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കെ പി വേലായുധന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം നാർക്കോകോട്ടിക് സെൽ ഡിവൈഎസ്പി എ ജെ തോമസ് കേസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പി ചുമതലപ്പെടുത്തിയത്. വൈക്കം പോലീസ് സ്റ്റേഷനിലെ എസ് ഐ ജോർജ് തോമസിനെതിരെയാണ് പരാതി.

പരാതി പ്രകാരം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനങ്ങൾ തമ്മിൽ ഉരസിയെന്ന പേരിൽ എസ് ഐ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചത്. പോലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് അരോപ്പിച്ച് കെഎസ്ആർടിസി ഡ്രൈവറെ പോലീസ് തല്ലിയെന്നാണ് പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ വേലായുധനയാണ് വൈക്കം പൊലീസ് മർദിച്ചത്. മൂന്നാറിൽ നിന്ന് ആലപ്പുഴക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം. പോലീസ് ജീപ്പിൻ്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദ്ദനം. പരിക്കേറ്റ ഡ്രൈവർ കെ പി വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...