കാഞ്ഞങ്ങാട്ട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതി ഒളിവിൽ തന്നെ, വട്ടം ചുറ്റി പോലീസ്

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിയാനാവാതെ പൊലീസ്. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും പോലീസിന് കേസിൽ തുമ്പുണ്ടാക്കാനായിട്ടില്ല. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നേരത്തേ ലഹരി മരുന്ന് കേസുകളിൽ പ്രതിയായവരെ ചോദ്യം ചെയ്തു. മനോവൈകല്യമുള്ളവരെക്കുറിച്ചും പരിശോധിച്ചു. ജയിൽ മോചിതരായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. എന്നിട്ടും, പൊലീസിന് കേസിലെ പ്രതിയെ തിരിച്ചറിയാനായില്ല. പെൺകുട്ടിയുടെ വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ സംശയം തോന്നിയവരുടെ വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്.

ഇതിൽ നിന്നും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. നാല് ഡിവൈഎസ്പിമാർ ഉൾപ്പെടെ 26 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാലു ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് പ്രതിയെ കുറിച്ച് സൂചന പോലും ലഭിക്കാത്തതിൽ നാട് ആശങ്കയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം...

പാർക്കിങ് യാർഡിൽ വൻ തീപിടിത്തം ; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

0
ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം...

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...