കായംകുളത്ത് യുവാവിന് ക്രൂരമർദനമേറ്റ കേസ് ; നാലാം പ്രതി രാഹുലും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം വെച്ച് അതിക്രൂരമായി മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ നാലാം പ്രതി രാഹുലും പോലീസിന്റെ പിടിയിലായി. ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് പിടിയിലായത്. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശി അരുൺ പ്രസാദാണ് റെയിൽവേ ട്രാക്കിൽ വെച്ച് ​ഗുണ്ടാ സംഘത്തിന്റെ അതിക്രൂര മർദനത്തിന് ഇരയായത്. പ്രതികൾ തന്നെ ഷൂട്ട്‌ ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പാറക്കല്ല് കൊണ്ട് അരുണിന്റെ കയ്യിലും കാലിലും ഇടിക്കുന്നത് രാഹുൽ ആണ്. മർദനത്തിൽ അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേൾവിശക്തി നഷ്ടമായി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട ഫോൺ പോലീസിന് കൈമാറിയതിന്റെ വിരോധവുമാണ് തട്ടിക്കൊണ്ടു പോകലിനും ക്രൂരമർദനത്തിനും പിന്നിൽ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...