ഓച്ചിറ: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസ് പിടിയിലായി. കൃഷ്ണപുരം ചീലാന്തറ തെക്കതില്‍ നൗഫല്‍ (30), കൃഷ്ണപുരം ചീലാന്തറവീട്ടില് വിഷ്ണു (23), കൃഷ്ണപുരം കിഴക്കേവീട്ടില്‍ നിതിഷ് മോഹന്‍(25), കൃഷ്ണപുരം മംഗലത്ത് പടീറ്റതിൽ മഹേഷ്(20), കൃഷ്ണപുരം ഉമ്മവീട്ടില് കിഴക്കതില്‍ ഷെജീം(23) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 30ന് തഴവ സ്വദേശിയായ യുവാവിന്റെ വീട്ടില്‍ രാത്രി 10ഓടെ പ്രതികള്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ സുജാതന്‍ പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ നിയാസ് സിപിഒ മാരായ അനു, കനിഷ്, പ്രേംസണ്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























