പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട വാഗമൺ പശുപ്പാറ സ്വദേശിയായ 19 വയസുകാരൻ മനുവാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. ഒരു വർഷം മുമ്പാണ് കഞ്ഞിക്കുഴി സ്വദേശിയായ പതിനേഴ് വയസുകാരിയുമായി മനു സൗഹൃദത്തിലായത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു പരിചയപ്പെട്ടത്.
തുടർന്ന് മനു മോഹൻ പല തവണ പെൺകുട്ടിയെ പീ‍ഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തിയും ഇയാൾ പീഡനം തുടർന്നു. ഇതോടെ 17 വയസുകാരിയുടെ വീട്ടുകാർ കഞ്ഞിക്കുഴി പോലീസിൽ പരാതി നൽകി. മനുവിനായി പൊലീസ് തെരച്ചിൽ നടത്തി വരുന്നതിനിടെ പ്രതി കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിലെത്തി. ഇക്കാര്യമറിഞ്ഞ പോലീസ് തന്ത്രപൂർവം മനു മോഹനനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 19 വയസുകാരന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി മനു മോഹനെ റിമാൻഡ് ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....