ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 86 വർഷം കഠിനതടവും 75000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ നാലു വർഷം നിരന്തരമായി പീഡിപ്പിച്ച കേസിൽ പത്തോളം കേസിൽ പ്രതിക്ക് 86 വർഷം കഠിനതടവും 75000 രൂപ പിഴയും. തിരുവനന്തപുരം കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിനെയാണ് (41) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക പീഡനം നേരിട്ട കുട്ടിക്ക് നൽകണമെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. 2015 കാലഘട്ടത്തിൽ കുട്ടിക്ക് ഒൻപത് വയസ് ആയിരുന്നപ്പോൾ മുതലാണ് പ്രതി ആദ്യമായി പീഡിപ്പിച്ചത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസിൽ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചത്. ആ വർഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.

തുടർന്ന് 2019ൽ പ്രതി രണ്ട് തവണ കുട്ടിയെ പീഡനത്തിന് ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാൽ കുട്ടി പുറത്തു പറയാൻ ഭയന്നു.
ഇതേ വർഷം തന്നെ കുട്ടിയെ കാറിൽ തട്ടി കൊണ്ട് പോയി കാറിനുള്ളിൽ വെച്ചും പീഡിപ്പിച്ചു. മറ്റൊരു ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു സ്വകര്യ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ പറഞ്ഞ് വിട്ടപ്പോഴാണ് സംഭവം പുറത്തുവന്നത്. സാധനങ്ങൾ മോഷ്ടിക്കവെ പിടിക്കപ്പെട്ടപ്പോൾ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങൾ എടുത്തത് എന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട്ട് വെളിപ്പെടുത്തുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരികൾ പുറത്തു വന്ന് നോക്കിപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...