കേരള സർവകലാശാലയിൽ കാവിവൽക്കരണത്തിനുള്ള ശ്രമം എൽഡിഎഫ് സർക്കാർ തടഞ്ഞുവെന്നും ഇന്നത്തെ സർക്കാരിനെ പോലെ അഴ കൊഴമ്പാൻ നയമല്ല എൽഡിഎഫ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർവകലാശാലയിൽ കാവിവൽക്കരണത്തിനുള്ള ശ്രമം എൽഡിഎഫ് സർക്കാർ തടഞ്ഞുവെന്നും ഇന്നത്തെ സർക്കാരിനെ പോലെ അഴ കൊഴമ്പാൻ നയമല്ല എൽഡിഎഫ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിസി നിയമനങ്ങളുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ നിരവധി തവണ കോടതിയെ സമീപിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ സർവകലാശാലകളിലെ കാവിവൽക്കരണത്തിന് എതിരായ ചെറുത്തുനിൽപ്പ് അവസാനിക്കുന്നതാണ് കാണുന്നത്. യുഡിഎഫ് സർക്കാർ നട്ടെല്ല് വളച്ച് മൗനം പാലിക്കുന്നുവെന്നും നേരിയ തോതിൽ പോലും ഒരു എതിർപ്പ് യുഡിഎഫ് സർക്കാരിൽ നിന്ന് കാണുന്നില്ലെന്നും പിണറായി പറഞ്ഞു. സംഘപരിവാറിന്റെ ബി ടീമായി യുഡിഎഫ് സർക്കാർ മാറുന്നു.

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ യുഡിഎഫ് യോഗം തീരുമാനിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും ഒരു രൂപ പോലും സംസ്ഥാനം കൈപ്പറ്റിയിട്ടില്ല എന്നും കേന്ദ്രം അറിയിച്ചു. സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ പദ്ധതി നടപ്പാക്കുന്ന നിലയിലേക്ക് യുഡിഎഫ് സർക്കാർ മാറിക്കഴിഞ്ഞു. പിഎം ശ്രീ അറബിക്കടലിൽ എറിയും എന്ന് പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ വഞ്ചന കാട്ടുന്നതാണ് കേരളം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എൻടിഎ എന്നൊരു തട്ടിപ്പ് സംഘത്തിന് കൊള്ളലാഭം കൊയ്യാൻ രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടുന്നുവെന്നും കേന്ദ്രത്തിനെതിരെ പിണറായി വിമർശനമുന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...