അമ്മയെ കൊലപ്പെടുത്തിയതെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ മകൾക്കും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയതെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ മകൾക്കും സുഹൃത്തുക്കൾക്കുമെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരിയുടെ പരാതിയിലാണ് പൊലീസ് നടപടി. ബെംഗളൂരു സുബ്രഹ്മണ്യപുരക്കടുത്ത് ഉത്തരഹള്ളി സ്വദേശിയായ 34കാരി നേത്രാവതിയാണ് മരിച്ചത്. നേത്രാവതിയുടെ സഹോദരിയും കെടിഎം ലേഔട്ടിലെ താമസക്കാരിയുമായ കെ അനിതയാണ് പരാതിക്കാരി. സഹോദരിയുടെ മകൾ അടക്കം അഞ്ച് പ്രായപൂർത്തിയാകാത്തവർക്കെതിരെയാണ് ഇവർ കൊലപാതക കുറ്റം ആരോപിക്കുന്നത്. കുറ്റാരോപിതർ 16ഉം 17ഉം വയസുള്ളവരാണ്. എല്ലാവരും സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടവരുമാണ്. വി നെസ്റ്റ് ലോൺ റിക്കവറി കമ്പനിയിലെ ജോലിക്കാരിയായിരുന്നു നേത്രാവതി. ഇവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഒക്ടോബർ 27 ന് അനിത നേരിട്ട് സ്റ്റേഷനിലെത്തിയാണ് മരണ വിവരം അറിയിച്ചത്. രണ്ട് ദിവസത്തിന് ശേഷം നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പരാതിയുമായി ഇവർ വീണ്ടും സ്റ്റേഷനിലെത്തി. തൊട്ടടുത്ത ദിവസം നേത്രാവതിയുടെ മകൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒക്ടോബർ 25 ന് രാത്രി തൻ്റെ സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോൾ നേത്രാവതി ഇവരോട് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടർന്ന് സുഹൃത്തുക്കൾ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നും പെൺകുട്ടി മൊഴി നൽകി. മൃതദേഹം ആത്മഹത്യയെന്ന് തോന്നിപ്പിക്കും വിധത്തിൽ കെട്ടിത്തൂക്കിയത് സുഹൃത്തുക്കളാണെന്നും ഇവർ പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ തന്നെയും കൊല്ലുമെന്ന് സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...