സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ; അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും റിമാൻ‍ഡ് ചെയ്ത് ജയിലിലടച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജ്മലിന്‍റെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയുടേയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു. മനഃപൂര്‍വ്വമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. വാഹനം മുന്നോട്ട് എടുക്കരുതെന്ന് പറഞ്ഞിട്ടും കാറ് കയറ്റി ഇറക്കിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുഞ്ഞുമോളെ ഇടിച്ച ശേഷം അമിത വേഗതയിൽ കാർ മറ്റൊരു വാഹനത്തെ ഇടിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഓണവും നബിദിനവും ഒക്കെയായി വീടിനടുത്തെ കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും.

സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച് തെറിച്ചിപ്പത്.  ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞിമോൾ വീണു. കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം പറഞ്ഞിട്ടും പ്രതികൾ ഇത് കേട്ടില്ല. പലരേയും ഇടിച്ച് തെറിപ്പിച്ചാണ് കാറ് മുന്നോട്ട് പാഞ്ഞത്. മറ്റൊരു കാറിനെ ഇടിച്ചിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്. പിന്നീട് ഏഴ് കിലോമീറ്റർ അപ്പുറം ഒരു മതിലിൽ ഇടിച്ചാണ് കാറ് നിന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പോലീസിന് കൈമാറി.

സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ചന്ദനമോഷണം അടക്കം എട്ട് കേസിൽ പ്രതിയാണ് അജ്മൽ. മൂന്ന് മാസം മുൻപ് സ്വകാര്യ ആശുപത്രിയിലെ ഓപിയിൽ നിന്ന് തുടങ്ങിയ പരിചയമാണ് ഡോക്ടറുമായുള്ളത്. ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തിയും അതേ സുഹൃത്തുമായി മറ്റൊരിടത്തിരുന്നും മദ്യപിച്ച ശേഷമാണ് ഇരുവരും കാറെടുത്തതും അപകടമുണ്ടാക്കിയതും. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പുറത്താക്കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...