വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസ് ; പോലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കുടുംബം. പോലീസ് പരാതി പോലും എഴുതി വാങ്ങിയിട്ടില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. രണ്ട് തവണ പോലീസ് സ്റ്റേഷനിൽ പോയെങ്കിലും നടപടി ഉണ്ടായില്ല. കാരിയറായി പ്രവർത്തിച്ച 15ആളുകളുടെ പേരുകൾ പോലീസിന് എഴുതി നൽകിയിരുന്നു. മയക്കുമരുന്ന് ആദ്യം ലഭിച്ചത് സ്കൂളിൽ നിന്നാണെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. കേസിൽ പെൺകുട്ടിയുടെ അയൽവാസി പോലീസ് പിടിയിലായിട്ടുണ്ട്.

ലഹരി വിൽപ്പനയ്ക്ക് ഇയാൾക്കെതിരെ നേരത്തെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞ ദിവസം പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ള പത്ത് പേർക്കെതിരെയാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് തന്നെ ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...