യുവാവിനെ പെട്രോൾ പമ്പിൽ വെച്ച് തലക്കടിച്ചു കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചിതറയിൽ യുവാവിനെ പെട്രോൾ പമ്പിൽ വച്ച് തറയോട് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. സഹോദരന്മാരായ ഷാൻ, ഷെഹീൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ആക്രമണത്തിൽ ദർപ്പക്കാട് സ്വദേശി ബൈജു കൊല്ലപ്പെട്ടത്. സൈദലി എന്ന് വിളിക്കുന്ന ബൈജുവിനെ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഷാൻ, ഷെഹിൻ എന്നിർ അറസ്റ്റിലായത്. കൊല്ലപ്പെട്ട ബൈജു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം മദ്യപിച്ച് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ കാറിൽ വച്ച് അസഭ്യം പറയുകയും വാക്കു തർക്കം നടത്തുകയും ചെയ്തുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് പറഞ്ഞു. തർക്കത്തിന് ഒടുവിലാണ് ചിതറ പെട്രോൾ പമ്പിൽ വച്ച് ബൈജുവിനെ ആക്രമിച്ചത്.കൊല നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും കാറിൽ കടന്നു കളഞ്ഞ ഷാനും ഷെഹിനിയും ഏനാത്ത് നിന്നാണ് പിടിയിൽ ആയത്. പമ്പിൽ വച്ച് തന്നെ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന കാറിൽ നിന്ന് മദ്യവും പോലീസ് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് പുതിയ പദ്ധതി ; നാല് കമ്മറ്റികളെ നിയോഗിച്ച് സർക്കാർ

0
തിരുവനന്തപുരം: പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 4 കമ്മിറ്റികള്‍...

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; പവർ സിസ്റ്റം തകരാറിലായി

0
ന്യൂഡൽഹി : യാത്രക്കാർ വിമാനത്തിൽ കയറി ടേക്ക് ഓഫിനായി കാത്തിരിക്കുമ്പോഴാണ് കൊൽക്കത്ത...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

0
​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ...

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...