റാന്നി: കാർഷിക സംസ്കാരത്തെ വെളിപ്പെടുത്തി ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി വെച്ചൂച്ചിറയിൽ കന്നുകാലി പ്രദർശനം നടന്നു. പ്രദർശന മത്സരത്തിൽ വെച്ചൂച്ചിറ ക്ഷീരസംഘത്തിലെ കർഷകയായ ലിറ്റി ബിനോയിയുടെ ഉടമസ്ഥതയിലുള്ള എച്ച്.എഫ് ഇനത്തിൽപ്പെട്ട ഉരുവിനെ മികച്ച കറവപ്പശുവായി തെരഞ്ഞെടുത്തു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള നിറവ് 2023 ന്റെ ഭാഗമായാണ് കന്നുകാലി പ്രദർശനം നടന്നത്. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ കന്നുകുട്ടി – കിടാരി – കറവപ്പശു വിഭാഗങ്ങളിലായി 50 ഓളം ഉരുക്കൾ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് മിൽമയുടെ നേതൃത്വത്തിൽ കാലികൾക്കുള്ള ആരോഗ്യ – ഇൻഷുറൻസ് ക്യാമ്പുകളും ഉണ്ടായി. ക്യാമ്പിൽ പങ്കെടുത്ത കന്നുകാലികൾക്കായി തികച്ചും സൗജന്യമായി ഇൻഷുറന്‍സ് പരിരക്ഷ നൽകുകയും മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. മികച്ച കന്നുകുട്ടി, കിടാരി എന്നിവയെയും ജില്ലാ ക്ഷീര സംഗമത്തില്‍ നടന്ന കന്നുകാലി പ്രദർശനത്തിൽ തെരഞ്ഞെടുത്തിരുന്നു. നാളെ രാവിലെ 11 ന് നടക്കുന്ന സമാപന സമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായിരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.