ബൈക്കിൽ പോയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു ; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; 5 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഭോപാൽ : ക്ഷേത്രദർശനം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘത്തിലെ അഞ്ച് പേർ പിടിയിൽ. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗദറിൽ വ്യാഴാഴ്ചയാണ് അക്രമികൾ ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. സ്ഥലത്തെ ഒരു പെട്രോൾ പമ്പിനു സമീപത്തുനിന്ന ഒരു സംഘം പുരുഷൻമാർ രാത്രി 8 മണിയോടെ ബൈക്കിൽ വന്ന ദമ്പതികളെ തടഞ്ഞു നിർത്തുകയും സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നു. തുടർന്ന് ദമ്പതികളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ, പഴ്സ്, ആഭരണങ്ങൾ എന്നിവ തട്ടിയെടുത്തു. ശേഷം അക്രമികൾ കൂടുതൽ പേരെ വിളിച്ചുവരുത്തുകയും 26 കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

നിലവിളി കേട്ട വഴിയാത്രക്കാരൻ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പട്രോളിങ് സംഘം സ്ഥലത്തെത്തി ദമ്പതികളെ രക്ഷപ്പെടുത്തി. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. പിടിയിലായ പ്രതികളെല്ലാവരും 30 വയസ്സിനു താഴെയുള്ളവരാണ്. ദമ്പതികളിൽനിന്നും തട്ടിയെടുത്ത ഫോൺ, പഴ്സ് അടക്കമുള്ള വസ്തുക്കൾ പോലീസ് പ്രതികളിൽനിന്നും കണ്ടെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....