മോഷണം കൊണ്ട് പൊറുതിമുട്ടിയപ്പോൾ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു ; അതും മോഷ്ടിച്ച് കള്ളൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മോഷണം കൊണ്ട് പൊറുതിമുട്ടി വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചപ്പോൾ അതും മോഷ്ടിച്ചു കൊണ്ടു പോയിരിക്കുകയാണ് കള്ളൻ. ക്യാമറ പോയെങ്കിലും അതിൽ പതിഞ്ഞ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ അതിലുള്ളതാവട്ടെ ഹെൽമറ്റും മഴക്കോട്ടും ധരിച്ച കള്ളന്റെ രൂപവും. പക്ഷേ ആളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇടുക്കി ഭൂമിയാംകുളം മൈലംപറമ്പിൽ അനീഷിനാണ് ഇങ്ങനെയൊരു അനുഭവമുണ്ടായത്. വീട്ടു പരിസരത്ത് നിന്നും സാധനങ്ങൾ കളവു പോകുന്നത് സ്ഥിരം സംഭവമാണ്. ഏതാനും മാസം മുൻപ് അനീഷിൻറെ വീട്ട്മുറ്റത്ത് വെച്ചിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നു. മഴയിൽ പുല്ല് നനഞ്ഞ് കിടന്നിരുന്നതിനാൽ ബൈക്ക് മറിഞ്ഞു വീണു.

ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് കള്ളൻ രക്ഷപെട്ടു. വീട്ടിലേക്ക് കുടിവെള്ളമെടുക്കുന്ന ഹോസ് മുറിച്ച് കൊണ്ടുപോവുന്നതും പതിവായിരുന്നു. സഹികെട്ടാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. എന്നാൽ ദിവസങ്ങൾക്കകം ഈ ക്യാമറയും കള്ളൻ മോഷ്ടിച്ചു. ഹെൽമറ്റും മഴക്കോട്ടും ധരിച്ച് കള്ളൻ എത്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് അനീഷ് ഇടുക്കി പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ സംബന്ധിച്ച് ലഭിച്ച വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...