തിയേറ്ററുകളിൽ ചിരിയുടെ ആഘോഷം ; ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ‘ഭരതനാട്യം 2 : മോഹിനിയാട്ടം’

For full experience, Download our mobile application:
Get it on Google Play

തിയേറ്ററുകളിൽ ചിരിയുടെ ആഘോഷം തീർത്ത് ‘ഭരതനാട്യം 2: മോഹിനിയാട്ടം’ കളക്ഷൻ തുടരുകയാണ്. റിലീസായി 10 ദിവസം പിന്നിടുമ്പോൾ ചിത്രം 10 കോടിയിലേറെ കളക്ഷൻ കേരളത്തിൽ നിന്ന് മാത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 19 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ആ​ഗോള തലത്തിൽ തന്നെ മികച്ച പ്രതികരണം നേടി ചിത്രം കുതിപ്പ് തുടരുകയാണ്. ഇന്നലെ മാത്രം കേരളത്തിൽ നിന്ന് 1.75 കോടി കളക്ഷൻ നേടിയതായും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം സൈജു കുറിപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകത കൂടി ‘ഭരതനാട്യം 2: മോഹിനിയാട്ടം’ സിനിമയ്ക്ക് ഉണ്ട്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൃഷ്ണദാസ് മുരളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, കലാരഞ്ജിനി, ബേബി ജീൻ, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിറാം രാധാകൃഷ്ണൻ, ശ്രുതി സുരേഷ്, ദിവ്യ എം. നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിസ്താർ സേട്ട്, സന്തോഷ് കെ. നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീരേഖ, സലിം ഹസൻ, വിജയ് ബാബു എന്നിവർ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...