ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്നാടെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്നാടെന്ന് രാഹുൽ ഗാന്ധി. എനിക്കും തമിഴ്നാടും തമ്മിൽ പ്രത്യേക അടുപ്പമുണ്ട്. രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധമാണ് അത്. അങ്ങോട്ടും ഇങ്ങോട്ടും നൽകിയ സ്നേഹമാണ്. ഇന്ദിരാഗാന്ധിക്കും രാജീവ്‌ ഗാന്ധിക്കും നൽകിയ സ്നേഹമാണത്. എനിക്ക് തമിഴ്‌നാടിനോടുള്ള സ്നേഹം തുടരുക തന്നെ ചെയ്യും. തമിഴ് ചരിത്രം, ഭാഷ, സംസ്ക്കാരം എന്നിവയെ ഞാൻ ചേർത്ത് പിടിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നമ്മുടെ രാജ്യം വെറുപ്പിനെ പ്രോത്സാഹിപ്പിക്കില്ല. സ്നേഹമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വം. ദേശീയ തലത്തിൽ ബിജെപി ആശയവും കോൺഗ്രസ്സ് ആശയവും തമ്മിലാണ് ഏറ്റുമുട്ടൽ.

ബിജെപിക്ക് അറിയാം കോൺഗ്രസ്സ് ആശയമേ ജയിക്കുകയുള്ളുവെന്ന്. പ്രധാനമന്ത്രിക്ക് അതിനാൽ തന്നെ ഉറക്കം നഷ്ടമായി. സാമൂഹ്യ നീതിയിൽ അധിഷ്ടിതമാണ് തമിഴ് രാഷ്ട്രീയം. DMK യും എം കെ സ്റ്റാലിനും ഇത് ഉയർത്തി പിടിക്കുന്നു.വനിതാ ബിൽ ബിജെപിയുടെ ഹിഡൺ അജണ്ടയായിരുന്നു. മണ്ഡലപുനർനിർണ്ണയത്തിലൂടെ തെക്കൻ സംസ്ഥാനങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാനായിരുന്നു നീക്കം. തെക്കൻ സംസ്ഥാനങ്ങളിലെ പ്രാധിനിത്യം കുറയ്ക്കാനുള്ള ശ്രമമായിരുന്നു. അവർ ചെയ്തത് പറയാൻ ഒറ്റ വാക്കേ ഉള്ളു. ‘രാജ്യ വിരുദ്ധ പ്രവർത്തനം’. അത് കൊണ്ടാണ് പാർലമെന്റിൽ ആ നീക്കത്തെ തടഞ്ഞതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...