തൃശ്ശൂർ: കൊരട്ടിയിലെ വൃദ്ധദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് ജീവകാരുണ്യ സംഘടന. ഫിലോക്കാലിയ ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ദമ്പതികൾക്ക് പുതിയ വീടും ലഭിക്കും. അടുത്ത മാസം ആദ്യം തറക്കല്ലിട്ട് മൂന്ന് മാസത്തിനകം വീട് നിർമാണം പൂർത്തിയാക്കുമെന്നും സംഘടന അറിയിച്ചു. വാടക നൽകാനാകാതെ പെരുവഴിയിലായ വൃദ്ധദമ്പതികളുടെ അവസ്ഥ മാധ്യമശ്രദ്ധ നേടിയതോടെയാണ് ഇവർക്ക് താമസിക്കാൻ വീട് വച്ചു നൽകുമെന്ന് പഞ്ചായത്തും അറിയിച്ചത്. കൊരട്ടി സ്വദേശികളായ ജോർജ്, മേരി ദമ്പതികൾക്കാണ് വാടക നൽകാനാകാത്തതിനാൽ ഒഴിയേണ്ടി വന്നത്. മറ്റൊരു വീട് ശരിയാകുന്നത് വരെ സമയം തരണമെന്നാവശ്യപ്പെട്ടെങ്കിലും വീട്ടുടമ സമ്മതിച്ചില്ല.
വീട്ടുപകരണങ്ങൾ പുറത്ത് കൂട്ടിയിട്ട നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊരട്ടി പഞ്ചായത്ത് ദമ്പതികളുടെ പ്രശ്നത്തിൽ ഫൗണ്ടേഷൻ ഇടപെട്ടത്. ചാലക്കുടിയിൽ വീട് വച്ചു നൽകാമെന്ന് പഞ്ചായത്ത് ഉറപ്പു നൽകി. കൊരട്ടി പഞ്ചായത്ത് മെമ്പർമാർ 1500 രൂപ വീതവും സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ കെ.ആർ. സുമേഷ് 1000 രൂപയും പഞ്ചായത്ത് അംഗം സത്യൻ 500 രൂപയും പ്രതിമാസം ദമ്പതികൾക്കായി നൽകുമെന്നും അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033