വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുഞ്ഞ് വീടിന് സമീപത്തെ ജലാശയത്തിൽ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകൻ ഐസാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീണതായാണ് പ്രാഥമിക വിവരം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ജലാശയത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഐസാന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഐസാന്റെ ഖബറടക്കം ഇന്ന് (ശനിയാഴ്ച) വൈകിട്ട് 7.30-ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ നടക്കും. സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോലീസുകാർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...