കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയതായി ചൈനീസ് സർവകലാശാല. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്ടുപിടുത്തത്തിന് ചാങ്‌സോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണെന്നാണ് അവകാശ വാദം.
സിലിക്കൺ ചുണ്ടുകളോടുകൂടിയാണ് ചുംബന ഉപകരണം നിർമിച്ചിരിക്കുന്നത്. പ്രഷർ സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുതിനാൽ ഉപയോഗിക്കുന്നവരുടെ ചുണ്ടുകളുടെ മർദ്ദം, ചലനം, താപനില എന്നിവ അനുഭവിക്കുന്നിലൂടെ യഥാർഥ ചുംബനത്തിന്റെ പ്രതീതി നൽകാൻ കഴിയുമെന്ന് അവകാശപ്പെടുന്നു. പുറമെ ഉപയോഗിക്കന്നവരുടെ ശബ്ദവും പരസ്പരം കൈമാറാൻ കഴിയും. ഉപയോക്താക്കൾ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഫോണിന്റെ ചാർജിംഗ് പോർട്ടിലേക്ക് ഉപകരണം പ്ലഗ് ചെയ്യണം. പങ്കാളിയുമായി ആപ്പ് പെയർ ചെയ്ത ശേഷം വീഡിയോ കോൾ ചെയ്ത് ചുംബനം കൈമാറാം.
തന്റെ യൂണിവേഴ്സിറ്റിയിൽ ഞാൻ എന്റെ കാമുകി വളരെ ദൂരെയായിരുന്നു. അതിനാൽ ഞങ്ങൾ പരസ്പരം ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂ. അങ്ങനെയാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ആലോചിച്ചതെന്ന് ചുംബന ഉപകരണം കണ്ടുപിടിച്ച ജിയാങ് സോംഗ്ലി ഗ്ലോബൽ ടൈംസിനോട് പറഞ്ഞു.
2019-ൽ പേറ്റന്റിന് അപേക്ഷിച്ചിരുന്നുവെങ്കിലും 2023 ജനുവരിയിലാണ് പേറ്റന്റ് ലഭിച്ചത്. ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ ഉപകരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ചിലർ ഉപകരണം അശ്ലീലമാണെന്ന് വാദിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് ഇത് വാങ്ങാനും ഉപയോഗിക്കാനും കഴിയുമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































