പാലക്കാട് മുതലമടയിൽ ബന്ധുക്കളായ 10-ാം ക്ലാസ് വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മുതലമടയിൽ ബന്ധുക്കളായ 10-ാം ക്ലാസ് വിദ്യാർത്ഥിനിയെയും യുവാവിനെയും രണ്ടു സ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതലമട കൊട്ടപ്പള്ളം തെക്കേ പത്തിചിറയിൽ അയ്യപ്പന്‍റെയും കല്യാണിയുടെയും മകൾ അർച്ചനയെയും മുതലമട കൊട്ടപ്പള്ളം ഗിരീഷിനേയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുതലമട ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയണ് അർച്ചന. അർച്ചനയുടെ അമ്മാവന്‍റെ മകനാണ് 22കാരൻ ഗിരീഷ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അർച്ചനയെ വീടിന്‍റെ ഹാളിനുളളിലും ഗിരീഷിനെ ചുള്ളിയാർ ഡാം മിനുക്കുമ്പാറയിലെ സ്വകാര്യ പറമ്പിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഇന്ന് വൈകിട്ട് അഞ്ചോടെ പണി കഴിഞ്ഞെത്തിയ അമ്മ കല്യാണിയാണ് അർച്ചനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രാവിലെ മകൾ ധരിച്ചിരുന്ന വസ്ത്രമല്ല തൂങ്ങി നിൽക്കുമ്പോൾ എന്നാണ് കല്യാണിയുടെ മൊഴി.

സംഭവ സമയത്ത് അർച്ചനയുടെ അച്ഛന്‍റെ അമ്മ ലക്ഷ്മി വീടിന് പിറകിലുണ്ടായിരുന്നെങ്കിലും അവർക്ക് കാഴ്ചയ്ക്കും കേൾവിയ്ക്കും തകരാർ ഉണ്ടായിരുന്നതിനാൽ ഒന്നും അറിഞ്ഞില്ല. ഗിരീഷിന്‍റെ അമ്മ പുഷ്പാമണി മറ്റൊരു സ്ഥലത്താണ് ജോലിയെടുക്കുന്നത്. 22കാരനായ ഗിരീഷ് സഹോദരി ഗ്രീഷ്മയുടെ മിനുക്കുമ്പാറയിലെ വീട്ടിലാണ് താമസിക്കുന്നത്. മാവിൻ തോട്ടത്തിലാണ് ഗിരീഷിന് ജോലി. അർച്ചനയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇരു ആത്മഹത്യയുടെയും കാരണം വ്യക്തമല്ല. കൊല്ലങ്കോട് ഇൻസ്പെക്ടർ സി.കെ.രാജേഷ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...