ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതിയോട് സഹപാഠിയുടെ വിവാഹ അഭ്യർത്ഥന, നിരസിച്ചതോടെ കൊലപാതകം, അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ഹൈദരബാദ്: 29കാരിയായ ബാങ്കറെ കൊല ചെയ്ത സംഭവത്തിൽ സഹപാഠിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഹൈദരബാദിലെ മിയാപൂരിൽ 29കാരിയായ ബാങ്ക് ഉദ്യോഗസ്ഥ ബി സ്പന്ദനയെ കൊലപ്പെടുത്തിയ കേസിലാണ് 29കാരനായ മനോജ് കുമാർ അറസ്റ്റിലായത്. സ്കൂളിൽ ഒരുമിച്ച് പഠിക്കുകയും നേരത്തെ ഐടി സ്ഥാപനത്തിൽ ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നു. വിവാഹിതയായ യുവതി അടുത്തിടെ ഗാർഹിക പീഡനം സഹിക്ക വയ്യാതെ തിരികെ വീട്ടിലെത്തി അമ്മയ്ക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്തായി യുവതിയോട് അടുപ്പം കൂടാൻ മനോജ് കുമാർ ശ്രമിച്ചിരുന്നു. എന്നാൽ താൽപര്യമില്ലെന്ന് വ്യക്തമാക്കി യുവതി ഒഴിഞ്ഞ് മാറുകയായിരുന്നു.

അടുത്തിടെ ജോലി ചെയ്തിരുന്ന ഐടി സ്ഥാപനത്തിലെ ജോലി കൂടി പോയതിന് പിന്നാലെ യുവതിയോട് ഇയാൾ നിരവധി തവണ വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി നിലപാട് മാറ്റാൻ തയ്യാറായില്ല. ഇതോടെയാണ് മനോജ് കുമാർ സ്പന്ദനയെ വക വരുത്താൻ തീരുമാനിക്കുന്നത്. നാല് ദിവസങ്ങൾക്ക് മുൻപ് യുവതിയുടെ വീട്ടിലെത്തിയ ഇയാൾ വീണ്ടും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചതോടെ ഇയാൾ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് യുവതിയെ കുത്തിവീഴ്ത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു. പുറത്ത് പോയ യുവതിയുടെ അമ്മ തിരികെ എത്തുമ്പോഴാണ് മകൾ മരിച്ചു കിടക്കുന്നത് കണ്ട് പോലീസിനെ വിളിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആമയിഴഞ്ചാൻ തോട്ടിൽ അഴുകിയ മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ; ഇടപെടുന്നില്ലെന്ന് പരാതി

0
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണം നടക്കുന്നില്ലെന്നും സമീപത്ത് ജീവിക്കാൻ കഴിയാത്ത...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ

0
അരീക്കോട്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച...