Wednesday, July 2, 2025 2:31 pm

ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ അടച്ചിട്ട വീട് കുത്തി തുറന്നു മോഷണം നടത്തി

For full experience, Download our mobile application:
Get it on Google Play

വയനാട് : മഹാദുരന്തത്തിനിടയിലെ മനസാക്ഷി ഇല്ലായ്മ. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ അടച്ചിട്ട വീട് കുത്തി തുറന്നു മോഷണം നടത്തി. ബെയ്ലി പാലത്തിനു തൊട്ടടുത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. പട്ടാളവും പോലീസും ഉള്‍പ്പടെ മുഴുവന്‍ സമയവും ഉള്ളയിടത്താണ് മോഷണം നടന്നിരിക്കുന്നത്. ചൂരല്‍മല സ്വദേശി ഇബ്രാഹീമിന്റെ വീട്ടിലാണ് മഹാദുരന്തത്തിനിടെ മോഷണം നടന്നിരിക്കുന്നത്. ഇബ്രാഹീമിന്റെ മകന്‍ ഗള്‍ഫില്‍ നിന്നും ഒരു മാസം മുന്‍പാണ് അവധിക്ക് എത്തിയത്. വീട്ടില്‍ നിന്ന് രേഖകളും പണവും ഉള്‍പ്പടെ നഷ്ടമായി. സംഭവത്തില്‍ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെയ്‌ലി പാലത്തിന് മൂന്ന് കെട്ടിടങ്ങള്‍ക്ക് അപ്പുറത്തുള്ള വീട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് മോഷണം നടന്നത്. ഇബ്രാഹിമും കുടുംബവും ഉരുള്‍പൊട്ടലിന് ശേഷം മാറിതാമസിക്കുകയായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി ഇബ്രാഹിം ദിവസവും അടച്ചിട്ട വീട്ടിലെത്തുമായിരുന്നു. ഇന്ന് വൈകീട്ട് എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലും മുറികളുടെ വാതിലും കുത്തിത്തുറന്നതായി ശ്രദ്ധിച്ചത്. അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. ചൂരല്‍മലയിലെ പല വീടുകളിലും ഇത്തരം മോഷണശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറയുന്നു. മൊഴി കൊടുക്കാന്‍ ആരുമില്ലാത്തതിനാല്‍ പല കേസുകളിലും എഫ്‌ഐആറിടാന്‍ സാധിച്ചിരുന്നില്ല. ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും തുച്ഛമായ തുകയാണ് മോഷണം പോയതെന്നും പോലീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറല്‍ ആശുപത്രി ആർ.എം.ഒക്കെതിരെ നടപടിയെടുക്കണം ; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ്ണ നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രി സൗകര്യങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച...

വ​ർ​ക്ക​ലയിൽ രാ​ത്രി​യു​ടെ മ​റ​വി​ൽ ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം

0
വ​ർ​ക്ക​ല: രാ​ത്രി​യു​ടെ മ​റ​വി​ൽ ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. കു​ര​യ്ക്ക​ണ്ണി...

കൊച്ചയ്യപ്പനെ വനം വകുപ്പിന്‍റെ കൈയ്യില്‍ കിട്ടിയത് 2021 ആഗസ്റ്റ് 19ന്

0
കോന്നി : പത്തനംതിട്ട റാന്നി വനം ഡിവിഷനിലെ ആങ്ങമൂഴി കിളിയെറിഞ്ഞാൻ...

റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പി ജയരാജൻ

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ...