കോന്നി : വയനാട് ഒന്നുമല്ല, അതിലും ഭീകരമായ ജല ബോംബുമായി കോന്നി നാടുകാണിമല. കോന്നി ഗ്രാമ പഞ്ചായത്തിലെ 3, 5 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന മല്ലേലില്‍ പാറമട അട്ടച്ചാക്കല്‍, നാടുകാണി, ചെങ്ങറ പ്രദേശങ്ങളിലെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. പ്രകൃതി ദുരന്തം ഉണ്ടായാല്‍ കിലോമീറ്ററുകളോളം വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ പാറമട മൂലം ഒരു പ്രദേശം മുഴുവനായി അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ട്. ഈ പ്രദേശത്ത് ആയിരത്തോളം കുടുംബങ്ങള്‍ താമസമുണ്ട്. അട്ടച്ചാക്കല്‍ – ചെങ്ങറ റോഡില്‍ സഞ്ചരിക്കുമ്പോള്‍ ഇതിന്റെ ഭീകരാവസ്ഥ ശരിക്കും ബോധ്യമാകും. യാത്രക്കാര്‍ ഇത് കാണാതിരിക്കുവാന്‍ റോഡിന്റെ ഒരുവശം ടിന്‍ ഷീറ്റുകള്‍ കൊണ്ട് മറച്ചിരിക്കുകയാണ്. അഗാധമായ ഗര്‍ത്തമാണ് ഇവിടം. പാറമടയുടെ ചുറ്റുമുള്ള സ്ഥലങ്ങള്‍ വലിയ തുക നല്‍കി സ്വന്തമാക്കിയതിനു ശേഷമാണ് ഖനനം നടത്തുന്നത്. വിവിധ വകുപ്പുകളിലെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും പാറമട മുതലാളിയുമായി ചായ കുടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാത്രം അവശേഷിക്കുന്നു.
സരിത കേസിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുട്ടുകുത്തിച്ച അട്ടച്ചാക്കല്‍ മല്ലേലില്‍ ശ്രീധരന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പാറമട. മുപ്പതിലധികം വര്‍ഷമായി ഇവിടെ പാറ ഖനനം ചെയ്യുന്നു. മെറ്റല്‍, മണല്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളായാണ് പാറ ഇവിടെനിന്നും പോകുന്നത്. തുടക്കത്തില്‍ ചെറിയൊരു പാറമട ആയിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് കിലോമീറ്ററുകളോളം വിസ്തൃതിയുണ്ട്. നാട്ടുകാരുടെ എതിര്‍പ്പിനെ പണംകൊണ്ട് തോല്‍പ്പിച്ചാണ് ഉടമയായ ശ്രീധരന്‍നായര്‍ മുമ്പോട്ടുപോകുന്നത്. തന്റെ പാറമടക്കെതിരെ ശബ്ദിക്കുവരുടെ വീടും വസ്തുവും വന്‍ തുക കൊടുത്തു വാങ്ങി എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുക എന്ന നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ഏറ്റവും വലിയ സ്വീകാര്യനാണ് ഇദ്ദേഹം. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മത സംഘടനകള്‍ക്കും കൈയയച്ചു സംഭാവനയും കൊടുക്കുന്ന ഇദ്ദേഹത്തെ തള്ളിപ്പറയുവാന്‍ പ്രത്യക്ഷത്തില്‍ ആരും മുമ്പോട്ടുവരില്ല. >>> തുടരും …
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1