വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊടുവള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു. പൂനൂർ സ്വദേശി ഫിദ ഫർസാന പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. എതിർ ദിശയിയിൽ എത്തിയ കാറിൽ തട്ടി വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിൻസിയയെയും ഫിദ ഫര്‍സാനയെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഫാത്തിമ മിൻസിയ മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി ; നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല...

0
തിരുവനന്തപുരം: വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി...

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...