കിവീസിനെതിരായ അവസാന ടി20യില്‍ പാകിസ്ഥാന് ആശ്വാസ ജയം

For full experience, Download our mobile application:
Get it on Google Play

ക്രൈസ്റ്റ്ചര്‍ച്ച് : ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന് ആശ്വാസജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെ നേടിയുള്ളുവെങ്കിലും മറുപടി ബാറ്റിംഗില്‍ കിവീസിനെ 17.2 ഓവറില്‍ 92 റണ്‍സിന് പുറത്താക്കിയ പാകിസ്ഥാൻ 42 റണ്‍സിന്‍റെ ആശ്വാസ ജയം സ്വന്തമാക്കി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളും ജയിച്ച് നേരത്തെ ന്യൂസിലന്‍ഡ് ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി 38 പന്തില്‍ 38 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് ടോപ് സ്കോററായത്. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 134-8, ന്യൂസിലന്‍ഡ് 17.2 ഓവറില്‍ 92ന് ഓള്‍ ഔട്ട്.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഹസീബുള്ള ഖാനെ പൂജ്യത്തിന് നഷ്ടമായ പാകിസ്ഥാനെ റിസ്‌വാനും ബാബറും ചേര്‍ന്നാണ് 50 കടത്തിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ബാറ്റ് ചെയ്തത് ആരാധകരുടെ പരിഹാസത്തിന് കാരണമായി. 13 റണ്‍സെടുക്കാന്‍ ബാബര്‍ നേരിട്ടത് 24 പന്തുകളായിരുന്നു. അടിച്ചത് ഒരേയൊരു ബൗണ്ടറിയും. ബാബര്‍ പുറത്തായശേഷമെത്തിയ ഫഖര്‍ സമന്‍ 16 പന്തില്‍ നാലു സിക്സും ഒരു ഫോറും പറത്തി 33 റണ്‍സടിച്ചതാണ് പാകിസ്ഥാന് രക്ഷയായത്. അവസാന ഓവറുകളില്‍ ഷിബ്സാദാ ഫര്‍ഹാന്‍(14 പന്തില്‍ 19), അബ്ബാസ് അഫ്രീദി(6 പന്തില്‍ 14*) എന്നിവരുടെ വെടിക്കെട്ട് പാക് സ്കോര്‍ 134ല്‍ എത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...