കൊല്ലത്ത് ഉപജില്ലാ സ്കൂൾ കായികമേളയ്ക്കിടെ ഹാമർ വീണ് മത്സരാർത്ഥിയുടെ രക്ഷിതാവിന് ഗുരുതര പരുക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചവറയിൽ ഉപജില്ലാ സ്കൂൾ കായികമേളയ്ക്കിടെ ഹാമർ വീണ് മത്സരാർത്ഥിയുടെ രക്ഷിതാവിന് ഗുരുതര പരുക്കേറ്റു. മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി മാജിതയ്ക്കാണ് പരുക്കേറ്റത്. ശാസ്താംകോട്ട ഡിബി കോളേജ് മൈതാനത്ത് നടന്ന കായികമേളയിൽ ഉണ്ടായ അപകടം സംഘാടകരുടെ പിഴവെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസമാണ് ഹയർസെക്കൻഡറി വിഭാഗം ഹാമർ ത്രോ മത്സരത്തിനിടെ അപകടമുണ്ടായത്. മത്സരത്തിനിടെ മൈതാനത്ത് നിൽക്കുകയായിരുന്നു മാജിത. ഇതിനിടയാണ് ഹാമർ തലയിലേക്ക് പതിച്ചത്.

മാജിതയെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇവർ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത മകനെ വിളിക്കാൻ എത്തിയതായിരുന്നു മാജിത. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതെയായിരുന്നു മത്സരം സംഘടിപ്പിച്ചത് എന്നാണ് ആക്ഷേപം. ഇതേ മൈതാനത്ത് തന്നെ ഓട്ട മത്സരം നടത്തിയതും വിവാദമായി.

2019 ൽ സംസ്ഥാന ജൂനിയർ അത്ലറ്റിക്സിനിടെ ഹാമർ പതിച്ച് വിദ്യാർത്ഥി മരിച്ചിരുന്നു. അതോടെ എല്ലാ കായികമേളകളിലും സുരക്ഷാ മാനദണ്ഡം ഉറപ്പുവരുത്തണമെന്ന് കർശന നിർദ്ദേശം ഉള്ളതാണ്. എന്നാൽ ഇപ്പോഴും ഈ നിർദ്ദേശങ്ങൾ അവഗണിക്കുകയാണ് എന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മാജിത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...