കുംഭമേള നടക്കാനിരിക്കെ ഹരിദ്വാറിൽ ഇറച്ചി വിൽപനയ്ക്കും മാംസാഹാരം വിളമ്പുന്നതിനും മുട്ട വിൽപ്പനയ്ക്കും പൂർണ്ണ നിരോധനം

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാർ: കുംഭമേള നടക്കാനിരിക്കെ ഹരിദ്വാർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ഇറച്ചി വിൽപനയ്ക്കും മാംസാഹാരം വിളമ്പുന്നതിനും മുട്ട വിൽപ്പനയ്ക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ആലോചന. തീർത്ഥാടന നഗരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മേയർ കിരൺ ജയ്‌സാൽ വ്യക്തമാക്കി. ഹരിദ്വാർ നഗരസഭയുടെ പരിധിയിലുള്ള എല്ലാ ഇറച്ചി കടകളും കശാപ്പുശാലകളും അടച്ചുപൂട്ടിയേക്കുമെന്നാണ് വിവരം. ഇങ്ങനെ വന്നാൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാംസാഹാരം ലഭിക്കാത്ത സ്ഥിതിയാകും. അടുത്ത വർഷം ആദ്യം നടക്കുന്ന അർദ്ധ കുംഭമേളയ്ക്ക് മുന്നോടിയായി നഗരത്തെ മേഖലകളായി തിരിച്ച് ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തുകയാണ് ലക്ഷ്യം.

നഗരത്തിലെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ മതപരമായ വികാരങ്ങൾ മാനിച്ചാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയും ആലോചനയിലുണ്ട്. തീരുമാനത്തിനെതിരെ ഒരു വിഭാഗം വ്യാപാരികൾ രംഗത്തെത്തി. തങ്ങളുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്ന, തീരുമാനം പൊടുന്നനെ അടിച്ചേൽപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. മുട്ട, മാസം നിരോധനത്തിന് പുറമെ, നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഗംഗാ നദിയുടെ തീരങ്ങൾ ശുചീകരിക്കാനുമുള്ള വിപുലമായ പദ്ധതികളും കോർപ്പറേഷൻ ആവിഷ്കരിച്ചിട്ടുണ്ട്. ഹരിദ്വാറിനെ ഒരു പൂർണ്ണ സസ്യാഹാര നഗരമായി നിലനിർത്താനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ ദീർഘകാല നയത്തിന്റെ ഭാഗം കൂടിയാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...