മണ്ണാറകുളഞ്ഞിയില്‍ ഉറങ്ങി കിടന്നയാളുടെ കാലില്‍ ശംഖുവരയന്‍ ചുറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ണാറകുളഞ്ഞിയില്‍ ഉറങ്ങി കിടന്നയാളുടെ കാലില്‍ ശംഖ് വരയന്‍ ചുറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മണ്ണാറകുളഞ്ഞി ആശുപത്രിക്ക് സമീപമുള്ള വീട്ടിലാണ് പാമ്പ് കയറിയത്. വീടിനുള്ളില്‍ കയറിയ പാമ്പ് ഉറങ്ങി കിടന്നിരുന്ന രമേശിന്റെ  കാലില്‍ ചുറ്റുകയായിരുന്നു. ഉറക്കത്തിനിടെ കാലില്‍ തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെട്ടന്ന് കാല്‍ കുടയുകയും പാമ്പ് മുറിക്കുള്ളിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. അവിടെ നിന്നും ജനല്‍ കമ്പിയില്‍ കയറിയ പാമ്പ് പിന്നീട് ടെലിവിഷന് ഉള്ളില്‍ കയറി ഒളിച്ചിരിക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ് പാമ്പ് പിടുത്ത വിദഗ്ധന്‍ ഉതിമൂട് മാത്തുകുട്ടി സ്ഥലത്തെത്തുകയും റ്റി.വി തുറന്ന് പാമ്പിനെ പിടികൂടി സുരക്ഷിതമായി ചാക്കിലാക്കുകയും ചെയ്തു. പിന്നീട് ഇതിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. പാമ്പിനെ പിടികൂടിയതിന് ശേഷമാണ് ഇത് വിഷപാമ്പാണെന്ന് രമേശിനെ അറിയിച്ചത്. വിഷമുള്ള പാമ്പാണ് കാലില്‍ ചുറ്റിയത്‌ എന്നറിഞ്ഞ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തൂ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി പാമ്പുകളെ ഈ പ്രദേശത്ത് നിന്നും പിടികൂടിയതായും മാത്തുകുട്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...