കെട്ടിട നിര്‍മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി ; പരിഹസിച്ച് ചാണ്ടി ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ അടയാളപ്പെടുത്തിയ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തൃശൂര്‍കാരനായ പണിക്കാരനെ കിട്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. വീടിന് വിള്ളല്‍ ഉണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലെ കണ്ടത്. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തും- ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തെ കുറിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...