ശബരിമല പാതയുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെ പുനരുദ്ധാരണം അടിയന്തിരമായി നടപ്പാക്കുന്നതിന് കോർ കമ്മിറ്റിയെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല പാതയുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെ പുനരുദ്ധാരണം അടിയന്തിരമായി നടപ്പാക്കുന്നതിന് കോർ കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി- കോഴഞ്ചേരി റോഡിൽ പുതിയതായി നിർമ്മിക്കുന്ന പുതമൺ പാലത്തിൻറെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണയും തീർത്ഥാടനം സുഗമാക്കാൻ വേണ്ടതെല്ലാം ചെയ്യും. റോഡുകൾ മികച്ച നിലവാരത്തിൽ നവീകരിച്ചു തുടങ്ങി. അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡാണ് പാലം ഉൾപ്പെടുന്ന റാന്നി- കോഴഞ്ചേരി റോഡ്. ശബരിമല അനുബന്ധ പാതയായി ഉപയോഗിക്കുന്ന റോഡിന്റെ പല ഭാഗങ്ങളും തിരുവാഭരണപാതയായും ഉപയോഗിക്കുന്നുണ്ട്.

2.63 കോടി രൂപയാണ് പുതിയ പാലം നിർമ്മിക്കാനായി ചിലവഴിക്കുക. പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ ഇതുവഴി വാഹന ഗതാഗതം സുഗമമാക്കാൻ വേണ്ടി 30 ലക്ഷം രൂപ മുടക്കി താൽക്കാലിക പാതയും നിർമ്മിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയാണ് പുതിയ പാലത്തിന് തുക അനുവദിച്ചത്. നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രമോദ് നാരായൺ നിരന്തരം ഇടപെട്ടതായി മന്ത്രി യോഗത്തിൽ ഓർമിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ശിലാഫല അനാശ്ചാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ ആർ സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, വൈസ് പ്രസിഡൻ്റ് ഗീതാകുമാരി, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സി എൻജിനീയർ അജിത്ത്, അസിസ്റ്റന്റ് എൻജിനീയർ ഷിജ തോമസ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...