ഹൈദരാബാദ്: ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കുശൈഗുഡ പ്രദേശത്ത് ശനിയാഴ്ച്ചയാണ് വിഷം കഴിച്ച നിലയിൽ കുടുംബത്തിലെ നാലുപേരെ കണ്ടതെന്ന് പോലീസ് പറയുന്നു. സതീഷ്-വേദ ദമ്പതികളും അവരുടെ ഒൻപതും അഞ്ചും വയസ്സുള്ള മക്കളുമാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി സംഭവം നടന്നതായാണ് പോലീസ് സംശയിക്കുന്നത്. പോലീസിന് വിവരം ലഭിക്കുന്നത് ശനിയാഴ്ച്ച ഉച്ചക്കു ശേഷമാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ….
സതീഷ്-വേദ ദമ്പതികൾക്ക് രണ്ടു മക്കളാണ്. ഈ രണ്ടു കുട്ടികളും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരാണ്. നേരത്തെ നിരവധി തവണ ചികിത്സ നടത്തിയിട്ടും ഫലപ്രദമായില്ല. ഇത് ദമ്പതികളെ നിരാശയിലാഴ്ത്തി. ഈ നിരാശയാണ് മരണത്തിലേക്ക് നയിച്ചത്. വിഷം കഴിച്ച് നാലുപേരും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്ത് തരത്തിലുള്ള വിഷമാണ് അകത്ത് ചെന്നതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ. വെള്ളിയാഴ്ച്ച രാത്രിയിലാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ അറിഞ്ഞ ഉടൻ സ്ഥലത്തെത്തി. പ്രാഥമിക പരിശോധനകൾക്കും ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഇൻസ്പെക്ടർ പി വെങ്കിടേശ്വർലു പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































