ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഏക മകളെ യുഎസിലേക്ക് യാത്രയാക്കിയശേഷം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു. തുറവൂർ ക്ഷേത്രത്തിന് സമീപം വീടുള്ള ഓലിക്കര ഇല്ലം വാസുദേവൻ, ഭാര്യ യാമിനി (58), കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ഗുജറാത്തിലെ ദ്വാരകയ്ക്കു സമീപം മിതാപുരിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാസുദേവൻ തൽക്ഷണം മരിച്ചു.

ഭാര്യ യാമിനിയെ ജാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡൽഹിയിലെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ വാസുദേവൻ വർഷങ്ങളായി കുടുംബമായി ഡൽഹിയിലായിരുന്നു താമസം. വാസുദേവൻ വിരമിച്ചതിന് ശേഷം ഭാര്യ യാമിനി ജോലിയിൽ നിന്ന് വിആർഎസ് എടുത്ത് നാട്ടിലേക്ക് ഒന്നര വർഷം മുൻപാണ് പോന്നത്. ഏക മകൾ സ്വാതിക്കും ഡൽഹി സ്വദേശിയായ ഭർത്താവ് ഹിമാൻഷൂവിനും യുഎസിലാണ് ജോലി. നാട്ടിലെത്തിയ ഇവരെ യുഎസിലേക്ക് യാത്രാക്കാൻ കഴിഞ്ഞ 26നാണു വാസുദേവനും യാമിനിയും തുറവൂരിൽ നിന്നു പോയത്. ഡൽഹിയിലെത്തിയ വാസുദേവൻ മരുമകന്റെ വീട്ടിലും സുഹൃത്തുക്കളെയും കണ്ടശേഷം 30ന് മകളെ യാത്രയയച്ച് ഗുജറാത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് 9ന് തുറവൂരിലെത്തുമെന്നായിരുന്നു ബന്ധുക്കളോട് പറഞ്ഞിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...