വീട്ടിൽ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ദമ്പതികൾ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : വീട്ടിൽ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ദമ്പതികൾ അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. എംഎസ്ആർ നഗർ മൂന്നാം മെയിനിൽ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ സാഗർ ഗുരുങ് (37), ഭാര്യ ഊർമിള കുമാരി (38) എന്നിവരെയാണ് സദാശിവനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഫാസ്റ്റ് ഫുഡ് ബിസിനസ് നടത്തുകയാണ്. ഊര്‍മിളയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ദമ്പതികൾക്ക് വിനയായത്. സോഷ്യൽ മീഡിയയിൽ സജീവമായ ഊര്‍മിള ഫേസ്ബുക്ക് പേജിൽ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. അടുത്തിടെ എംഎസ്ആർ നഗറിലെ തന്‍റെ വീട്ടിൽ പൂച്ചട്ടികളിൽ വളരുന്ന വിവിധ ചെടികളുടെ വീഡിയോയും ചിത്രങ്ങളും ഊര്‍മിള പോസ്റ്റ് ചെയ്തിരുന്നു.

17 എണ്ണത്തില്‍ രണ്ട് ചട്ടികളിലായാണ് ഇവർ കഞ്ചാവ് ചെടി വളർത്തിയത്. തന്‍റെ പോസ്റ്റിൽ കഞ്ചാവ് വളർത്തുകയാണെന്ന് ഊർമിള വെളിപ്പെടുത്തിയിരുന്നു. ഈ വിവരം ഫോളവേഴ്സ് പോലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കഞ്ചാവ് വിൽക്കുന്നതിനും വേഗത്തിൽ പണം സമ്പാദിക്കുന്നതിനുമായാണ് ചെടികൾ വളര്‍ത്തിയതെന്ന് ദമ്പതികൾ പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികൾ ഒന്നാം നിലയിലാണ് താമസിച്ചിരുന്നതെന്നും ഫാസ്റ്റ് ഫുഡ് ഷോപ്പ് താഴത്തെ നിലയിലാണെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ അറസ്റ്റ് ചെയ്യുകയും 54 ഗ്രാം ഭാരമുള്ള കഞ്ചാവ് ചെടികൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...