കാരുണ്യത്തിൻ്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂർണമെൻ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാരുണ്യത്തിൻ്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂർണമെൻ്റ്. ടൂർണമെൻ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമാഹരിക്കുന്ന പണം പ്രദേശത്തെ ക്യാൻസർ രോഗികളുടെ ഉൾപ്പടെ ചികിത്സയ്ക്കായി നൽകും. വെങ്ങാനൂർ സഹാറ ക്രിക്കറ്റ് ക്ലബ് ആണ് സഹാറ കപ്പ് എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകൾ ആണ് രണ്ടു ദിവസമായി നടക്കുന്ന ടൂർണമെൻ്റിൽ മത്സരിക്കുന്നത്. പോയ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തമിഴ്നാട്ടിൽ നിന്നുള്ള ഒരു ടീമും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

പൂർണമായും ചാരിറ്റി പ്രവർത്തനങ്ങൾ ലക്ഷ്യംവെച്ച് കൊണ്ട് ആണ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സമാഹരിക്കുന്ന പണം വെങ്ങാനൂരിലെ ഒരു ക്യാൻസർ രോഗിയുടെ ഉൾപ്പടെ പ്രദേശത്തെ ക്യാൻസർ രോഗികൾക്കും മുല്ലൂരിലെ ഡയാലിസിസ് രോഗിയുടെയും ചികിത്സ ചുലവുകൾക്കായും നൽകുമെന്നും സംഘാടകർ അറിയിച്ചു. ഇതിന് പുറമെ സമീപത്തെ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനും ഈ പണം നൽകുമെന്ന് സംഘാടകർ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി വെങ്ങാനൂർ സഹാറ ക്രിക്കറ്റ് ക്ലബ് ഇത്തരത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ടൂർണമെൻ്റ് വിജയിക്കുന്ന ടീമിന് 40,001 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...