Friday, June 28, 2024 6:27 am

ബോട്ട് മുങ്ങിയതോടെ രക്ഷ തേടി തീരത്തേക്ക് നീന്തിയ 68കാരനെ ആക്രമിച്ച് മുതല

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ: ബോട്ട് മുങ്ങിയതോടെ രക്ഷ തേടി തീരത്തേക്ക് നീന്തിയ 68കാരനെ ആക്രമിച്ച് മുതല. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ചെറുബോട്ടിൽ പാർക്കിലെ കാഴ്ചകൾ കാണാനായി ഇറങ്ങിയ 68കാരനെ മുതല ആക്രമിച്ചത്. എവർഗ്ലേഡ്സിലെ ദേശീയോദ്യാനത്തിലാണ് സംഭവം. ചെറുബോട്ടിൽ വെള്ളം കയറി തുടങ്ങിയതിന് മുങ്ങാൻ തുടങ്ങിയതോടെയാണ് മറ്റ് വഴികളില്ലാതെ 68കാരൻ തടാക കരയിലേക്ക് നീന്തിയത്. എന്നാൽ തീരത്ത് എത്തുന്നതിന് മുൻപ് 68കാരന്റെ കാലിൽ മുതല പിടികൂടുകയായിരുന്നു. തടാക കരയിലുണ്ടായിരുന്ന ഉദ്യാനത്തിലെ ജീവനക്കാർ കണ്ടതാണ് 68കാരന്റെ ജീവൻ രക്ഷപ്പെടാൻ കാരണമായത്. 68കാരന്റെ കാലിൽ ഗുരുതരമായ പരിക്കാണ് മുതലയുടെ ആക്രമണത്തിൽ സംഭവിച്ചിട്ടുള്ളത്. കരയിലെത്തിച്ച 65കാരനെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തിന് പിന്നാലെ പാർക്കിലെ ജീവനക്കാരും പോലീസും മുതലയെ നിരീക്ഷിക്കുന്നത് തുടരുകയാണ്.

യുഎസ് മത്സ്യ വന്യജീവി സർവ്വീസ്, ഫ്ലോറിഡ മത്സ്യ വന്യജീവി സംരക്ഷണ സർവ്വീസുകളോട് ചേർന്നുള്ള മേഖലയിലാണ് മുതലയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. വീണ്ടും സന്ദർശകർക്കെതിരെ മുതലയുടെ ആക്രമണം നേരിട്ടാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഉദ്യാന ജീവനക്കാർ വിശദമാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗം മുതലകളുടെ വാസ സ്ഥലമാണ് ഈ ഉദ്യാനത്തിലെ ചെറുതടാകങ്ങളും ചതുപ്പുകളും. ഇവിടെ സന്ദർശകരെ അനുവദിക്കുന്നുണ്ടെങ്കിലും ജീവികളെ സ്പർശിക്കുന്നതിനോ വെള്ളത്തിൽ ഇറങ്ങുന്നതിനോ നീന്തുന്നതിനോ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇടമാണ്. കനാലുകളിലും തടാകത്തിലും ചെറുബോട്ടിലൂടെ മാത്രമാണ് ഇറങ്ങാനാണ് അനുമതിയുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​ർ അറസ്റ്റിൽ

0
കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ. വ​ട​ക്ക​ൻ പ​റ​വൂ​രി​ലാ​ണ് സം​ഭ​വം. കാ​റി​ൽ...

ഇ​സ്രാ​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം

0
ബെ​യ്റൂ​ട്ട്: വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലെ സൈ​നി​ക താ​വ​ള​ത്തി​ലേ​ക്ക് ഹി​സ്ബു​ള്ള ഭീ​ക​ര​ർ റോ​ക്ക​റ്റ് ആ​ക്ര​മ​ണം...

ഹരിയാനയിൽ ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ർ ഇ​ടി​ച്ചു മ​രി​ച്ചു

0
ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ൽ മു​ന്നി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു വ​യ​സു​കാ​ര​ൻ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ...

പൊതുസമൂഹത്തില്‍ വിശുദ്ധനാണെന്ന് സ്ഥാപിക്കാനുള്ള സംവിധാനം പി ജയരാജനുണ്ട് ; തുറന്നടിച്ച് മനു തോമസ്

0
കണ്ണൂർ: പി ജയരാജനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ്...