ബോട്ട് മുങ്ങിയതോടെ രക്ഷ തേടി തീരത്തേക്ക് നീന്തിയ 68കാരനെ ആക്രമിച്ച് മുതല

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ: ബോട്ട് മുങ്ങിയതോടെ രക്ഷ തേടി തീരത്തേക്ക് നീന്തിയ 68കാരനെ ആക്രമിച്ച് മുതല. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ചെറുബോട്ടിൽ പാർക്കിലെ കാഴ്ചകൾ കാണാനായി ഇറങ്ങിയ 68കാരനെ മുതല ആക്രമിച്ചത്. എവർഗ്ലേഡ്സിലെ ദേശീയോദ്യാനത്തിലാണ് സംഭവം. ചെറുബോട്ടിൽ വെള്ളം കയറി തുടങ്ങിയതിന് മുങ്ങാൻ തുടങ്ങിയതോടെയാണ് മറ്റ് വഴികളില്ലാതെ 68കാരൻ തടാക കരയിലേക്ക് നീന്തിയത്. എന്നാൽ തീരത്ത് എത്തുന്നതിന് മുൻപ് 68കാരന്റെ കാലിൽ മുതല പിടികൂടുകയായിരുന്നു. തടാക കരയിലുണ്ടായിരുന്ന ഉദ്യാനത്തിലെ ജീവനക്കാർ കണ്ടതാണ് 68കാരന്റെ ജീവൻ രക്ഷപ്പെടാൻ കാരണമായത്. 68കാരന്റെ കാലിൽ ഗുരുതരമായ പരിക്കാണ് മുതലയുടെ ആക്രമണത്തിൽ സംഭവിച്ചിട്ടുള്ളത്. കരയിലെത്തിച്ച 65കാരനെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തിന് പിന്നാലെ പാർക്കിലെ ജീവനക്കാരും പോലീസും മുതലയെ നിരീക്ഷിക്കുന്നത് തുടരുകയാണ്.

യുഎസ് മത്സ്യ വന്യജീവി സർവ്വീസ്, ഫ്ലോറിഡ മത്സ്യ വന്യജീവി സംരക്ഷണ സർവ്വീസുകളോട് ചേർന്നുള്ള മേഖലയിലാണ് മുതലയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. വീണ്ടും സന്ദർശകർക്കെതിരെ മുതലയുടെ ആക്രമണം നേരിട്ടാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഉദ്യാന ജീവനക്കാർ വിശദമാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗം മുതലകളുടെ വാസ സ്ഥലമാണ് ഈ ഉദ്യാനത്തിലെ ചെറുതടാകങ്ങളും ചതുപ്പുകളും. ഇവിടെ സന്ദർശകരെ അനുവദിക്കുന്നുണ്ടെങ്കിലും ജീവികളെ സ്പർശിക്കുന്നതിനോ വെള്ളത്തിൽ ഇറങ്ങുന്നതിനോ നീന്തുന്നതിനോ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇടമാണ്. കനാലുകളിലും തടാകത്തിലും ചെറുബോട്ടിലൂടെ മാത്രമാണ് ഇറങ്ങാനാണ് അനുമതിയുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...