Monday, May 5, 2025 5:59 am

മുട്ടിൽ മരംമുറി ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് പ്രകൃതി സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

ക​ൽ​പ​റ്റ: മു​ട്ടി​ൽ മ​രം മു​റി​ക്കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ താ​നൂ​ർ ഡി.​വൈ.​എ​സ്.​പി ബെ​ന്നി​യെ ചു​മ​ത​ല​യി​ൽ​നി​ന്ന് മാ​റ്റ​രു​തെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു വാ​ർ​ത്താചാ​ന​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യും ഗു​ണ്ട​ക​ളും രാ​ഷ്ട്രീ​യ പി​ൻ​ബ​ല​വും ഉ​ണ്ടെ​ങ്കി​ൽ എ​ന്തും ന​ട​ത്താ​മെ​ന്നും കേ​സു​ക​ൾ അ​ട്ടി​മ​റി​ക്കാ​മെ​ന്നു​മു​ള്ള പ്ര​തി​ക​ളു​ടെ ധാ​ർ​ഷ്ട്യം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ര​ളീ​യ സ​മൂ​ഹം ഒ​ന്ന​ട​ങ്കം ശ​ബ്ദ​മു​യ​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. താ​നൂ​ർ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി.​വൈ.​എ​സ്.​പി ബെ​ന്നി​ക്കെ​തി​രെ പ്ര​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി നി​ര​ന്ത​രം കു​പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ട്ട് സ​മ്മ​ർ​ദത്തി​ലാ​ക്കു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പോലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.

സ​മ്മ​ർ​ദ്ദ​ത്തെ​യും ഭീ​ഷ​ണി​യെ​യും അ​തി​ജീ​വി​ച്ചാ​ണ് കേ​സി​ന്റെ അ​ന്വേ​ഷ​ണം അ​ദ്ദേ​ഹം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വീ​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ കേ​സ് അ​ന്വേ​ഷി​ച്ച ഡി.​എ​ഫ്.​ഒ ധ​നേ​ഷ് കു​മാ​റി​നെ​യും അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രും അ​വ​രു​ടെ ബി​നാ​മി​ക​ളും ചാ​ന​ലും വി​ടാ​തെ പി​ന്തു​ട​രു​ക​യാ​ണ്. കോ​ഴി​ക്കോ​ട്ടെ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​യാ​ണ് അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. സ​മി​തി യോ​ഗ​ത്തി​ൽ എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് അ​മ്പ​ല​വ​യ​ൽ, ത​ച്ച​മ്പ​ത്ത് രാ​മ​കൃ​ഷ്ണ​ൻ, ബാ​ബു മൈ​ല​മ്പാ​ടി, എം. ഗം​ഗാ​ധ​ര​ൻ, സി.​എ.ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, സ​ണ്ണി മ​ര​ക്ക​ട​വ്, പി.​എം.സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ തുടരുന്നു

0
​ദില്ലി : പഹൽ​ഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

0
തിരുവനന്തപുരം : പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി...

അടിയന്തിര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി കരസേന

0
ചണ്ഡിഗഡ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ അടിയന്തിര...

പുഴയിൽ ചാടിയ 18കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല

0
കൊച്ചി : എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്ന്...