കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണം ; കെഎസ്ആർടിഇഎ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണമെന്നും മാനേജ്മെന്‍റ് നിലപാട് തിരുത്തണമെന്നും കെഎസ്ആർടിഇഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓണം ആനുകൂല്യങ്ങൾ സർക്കാർ ഉത്തരവിലേതു പോലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേതിന് തുല്യമായി നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജി ഷീജ ന​ഗറില്‍ (പെൻഷൻ ഭവന്‍) ചേർന്ന ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി കെ അരവിന്ദ് അധ്യക്ഷനായി. പി ​ഗോപാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

വി ആർ രഞ്ജിത്ത്, ആർ അജി, ജില്ലാ സെക്രട്ടറി ജി ​ഗിരീഷ്കുാർ, പി കെ ശോഭകുമാർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് സുനിത കുര്യൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഹണി ബാലചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ എസ് ആർ നിരീഷ്, കെ ജയരാജൻ, കെ ശ്രീകുമാർ, സംസ്ഥാന ഓർ​ഗനൈസിങ് സെക്രട്ടറി വി എം വിനുമോൻ എന്നിവർ സംസാരിച്ചു. സ്വാ​ഗതസംഘം ചെയർമാൻ കെ അനിൽകുമാർ സ്വാ​ഗതവും കൺവീനർ എസ് സുജിത്ത് നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റായി ജി ​ഗിരീഷ്കുമാറിനെയും സെക്രട്ടറിയായി ടി കെ അരവിന്ദിനെയും ട്രഷറായി പി കെ ശോഭകുമാറിനെയും സമ്മേളനം തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...