സഹോദരിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ വെടിവെച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല. ബിജ്നോറിൽ സഹോദരിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ വെടിവെച്ച് കൊന്നു. ബിജ്നോർ സ്വദേശി ബ്രജേഷ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ലവ്സിത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലവ്സിതിന്റെ സഹോദരിയെ ബ്രജേഷ് പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഗർഭിണിയായിരുന്ന ഭാര്യ ദിവ്യയെ കാണാൻ തന്റെ ഗ്രാമത്തിലെത്തിയതായിരുന്നു ബ്രജേഷ്. ഗ്രാമത്തിൽ ബ്രജേഷുണ്ടെന്നറിഞ്ഞ ലവ്സിത് സുഹൃത്തുക്കളെയും കൂട്ടി എത്തുകയായിരുന്നു. ഗ്രാമത്തിലെ ചന്തയിലെത്തിയ ബ്രജേഷിനെ പിൻതുടർന്നാണ് ലവ്സിത്തും സുഹൃത്തുക്കളും വെടിവെച്ച് കൊലപ്പെടുത്തുന്നത്. തദ്ദേശിയമായി നിർമ്മിച്ച തോക്കുപയോഗിച്ചാണ് കൊലപാതകം.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി ലവ്സിതിനെ അറസ്റ്റ് ചെയ്തു. കൂട്ടാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും യുപി പോലീസ് അറിയിച്ചു. ഒരു വർഷം മുമ്പായിരുന്നു ദളിത് യുവാവായ ബ്രജേഷ്, സെയ്നി വിഭാഗക്കരനായ ലവ്സിതിന്റെ സഹോദരി ദിവ്യയെ വിവാഹം കഴിക്കുന്നത്. വിവാഹം ദിവ്യയുടെ കുടുംബം എതിർത്തിരുന്നു. ഈ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചത്. ലവ്സിത്തിനും കൂട്ടാളികൾക്കുമെതിരെ കൊലകുറ്റത്തിനും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് എതിരായ അതിക്രമം തടയൽ എന്നി നിയമങ്ങൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...