ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലായിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് ശിക്ഷിച്ചത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം 12 വർഷം കഴിഞ്ഞാണ് വീണ്ടും പോലീസ് പിടിയിലായത്. 20 വയസ് പ്രായമുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെയാണ് യഹിയാ ഖാൻ ക്രൂരമായി പീഡിപ്പിച്ചത്. 16 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2008 ജൂൺ 17നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് പാത്രക്കച്ചവടത്തിനാണ് പ്രതി പാലായിൽ എത്തിയത്. വീടുകൾ കയറി ഇറങ്ങി പാത്രം കച്ചവടം ചെയ്തിരുന്ന യഹിയാ ഖാൻ പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി അകത്ത് കയറുകയായിരുന്നു.

പെൺകുട്ടിയോട് കുടിക്കാൻ വെളളം ചോദിച്ച ശേഷമാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതിയെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. കേസിൽ ജാമ്യം കിട്ടിയ യഹിയാ ഖാൻ 2012ൽ വിദേശത്തേക്ക് കടന്നു. വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയാണ് ഒളിവിൽ പോയത്. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ പ്രതി ഷാർജയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ പോലീസ് ഇന്റർ പോളിന്റെ സഹായം തേടി. അങ്ങനെ ആറ് മാസം മുമ്പ് ഇയാളെ നാട്ടിലെത്തിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് പുറമെ പട്ടിക ജാതി പീഡന നിരോധന നിയത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...