ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല സാമ്പത്തിക സാക്ഷരത ക്വിസ് മത്സരം നടത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും റിസര്‍വ് ബാങ്കിന്റെയും നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല സാമ്പത്തിക സാക്ഷരത ക്വിസ് മത്സരം നടത്തി. ജില്ലാതല മത്സരത്തില്‍ വിജയികളായവര്‍ക്ക് ഡെപ്യൂട്ടി കളക്ടര്‍ രൂപേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായംകുളം ഗവ.ബോയസ് എച്ച്.എസ്.എസിലെ ആദില്‍ ഫൈസല്‍, മുഹമ്മദ് ആദില്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആലപ്പുഴ ഗവ.മോഡല്‍ എച്.എസ്.എസിലെ വേദലക്ഷ്മി, ശ്രീനിവാസ കമ്മത്ത് എന്നിവര്‍ രണ്ടാം സ്ഥാനവും തേവരവട്ടം ജി.എച്ച്.എസ്.എസിലെ അഭിരാമി, ശ്രേയ സനീഷ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് സമ്മാനമായി യഥാക്രമം 10,000, 7500, 5000 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും നല്‍കി.

ഉപജില്ലാ തലത്തില്‍ നടത്തിയ മത്സരത്തില്‍ നിന്നും വിജയികളായ 32 ടീമുകളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാതലത്തില്‍ വിജയികളായവര്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. ചുങ്കം കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഡി.ജി.എം രശ്മി ആര്‍. മേനോന്‍, ലീഡ് ബാങ്ക് മാനേജര്‍ എം.അരുണ്‍, നബാര്‍ഡ് ഡി.ഡി.എം പ്രേംകുമാര്‍, ഫെഡറല്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ സാജന്‍, എസ്.ബി.ഐ. റീജിയണല്‍ മാനേജര്‍ ജ്യൂഡ് ജെറാര്‍ത്ത്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...