പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി സുപ്രീം കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ആവശ്യപ്പെട്ടു. പ്രിയാ വര്‍ഗീസിന് അനുകൂലമായി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിക്ക് അഖിലേന്ത്യാ തലത്തില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും യു.ജി.സി ചൂണ്ടിക്കാട്ടി.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയാ വര്‍ഗീസിനില്ലെന്ന് ഹൈക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ യു.ജി.സി അറിയിച്ചിരുന്നു. ഇതു തള്ളിക്കൊണ്ടാണ് നിയമനം ഹൈക്കോടതി ശരിവെച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിവിൽ സർവീസ് പരിശീലനം കോന്നിയിൽ ; അഡ്മിഷൻ aarambichu

0
കോന്നി: സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പത്തനംതിട്ട...

‘മ്യൂസ് ഇമേജ്’ പിൻവലിച്ച് മെറ്റ

0
കാലിഫോർണിയ: സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട വ്യാപക വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ...

കോഴിക്കോട് അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ അപകടം

0
കോഴിക്കോട്: കോഴിക്കോട് അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ അപകടം. പടക്കം പൊട്ടിക്കുന്നതിനിടയില്‍ യുവാവിന്റെ കൈവിരലുകള്‍...

ഇ.കെ. ചെല്ലപ്പൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു

0
റാന്നി: കേരള കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദളിത് സാമൂഹ്യ...