ഡല്‍ഹി: അവിവാഹിതയോ വിധവയോ ആയ പെണ്‍മക്കള്‍ക്കുള്ളതുപോലെ പരേതനായ പിതാവിന്റെ സ്വത്തില്‍ വിവാഹമോചിതയായ മകള്‍ക്ക് അവകാശമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹമോചിതയായ മകളെ പിതാവിന്റെ ആശ്രിതയായി നിയമം നിര്‍വചിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിധി. മാതാവില്‍നിന്നും സഹോദരനില്‍നിന്നും ജീവനാംശം തേടിയുള്ള ഹര്‍ജി തള്ളിയ കുടുംബക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിരസിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയ്ന്റനന്‍സ് ആക്ട് അനുസരിച്ചാണ് ജീവനാംശം നല്‍കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഇതിന് അര്‍ഹതയെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനാംശത്തിന് അര്‍ഹരായ, ഒന്‍പതു വിഭാഗത്തില്‍പ്പെട്ട ബന്ധുക്കളുടെ പേരുകളാണ് പട്ടികയിലുള്ളത്. വിവാഹമോചിതയായ മകള്‍ ഇതില്‍ ഇല്ലെന്നു കോടതി പറഞ്ഞു. അവിവാഹിതയോ വിധവയോ ആയ പെണ്‍മക്കള്‍ പട്ടികയിലുണ്ട്, എന്നാല്‍ വിവാഹ മോചിതയായ മകള്‍ ഇല്ല- കോടതി പറഞ്ഞു.