കോന്നി : മൺപിലാവിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാന ചരിഞ്ഞ സംഭവം സ്ഫോടക വസ്തു മൂലമെന്ന നിഗമനത്തെ തുടർന്ന് വനം വകുപ്പ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് തെരച്ചിൽ നടത്തി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആന ചരിഞ്ഞ പ്രദേശത്ത് വന്യ മൃഗങ്ങളെ ആപായപെടുത്താൻ ഉള്ള സ്ഫോടക വസ്തുക്കളോ കുരുക്കുകളോ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തെരച്ചിൽ നടത്തിയത്. വനം വകുപ്പിന്റെ പെരിയാർ ടൈഗർ റിസർവിലെ സ്നിഫർ ഡോഗ് ജെന്നി, ജൂലി തുടങ്ങിയ നായകളെ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്.
കൊല്ലൻപടി, മൺപിലാവ്, വിലൂന്നിപറ എന്നിവിടങ്ങളിൽ ആയിരുന്നു തെരച്ചിൽ. വടശേരിക്കര റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ വി രതീഷ്, റാന്നി ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ പി എസ് സജീവ്, തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ് റെജി കുമാർ, തണ്ണിത്തോട് ഫോറസ്റ്റേഷൻ ജീവനക്കാരായ എം കെ ഗോപകുമാർ, കെ എസ് ശ്രീരാജ്, വി രവികുമാർ, ഐശ്വര്യ സൈഗാൾ, റ്റി കൃഷ്ണപ്രിയ, ജി ബിജു, ജോബിൾ ഐസക് തുടങ്ങിയവർ തെരച്ചിലിൽ പങ്കെടുത്തു.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് മൺപിലാവ് മരങ്ങാട്ട് വീട്ടിൽ ബാലകൃഷ്ണന്റെ പറമ്പിൽ കാട്ടാനയെ അവശനിലയിൽ കാണപെടുകയും രാത്രി എട്ടരയോടെ ആന ചരിയുകയുമായിരുന്നു. മരണകാരണം വ്യക്തമല്ലാത്തതിനാൽ സാമ്പിൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിൽ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം പുറത്ത് വന്നെങ്കിൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ. വരും ദിവസങ്ങളിലും തെരച്ചിൽ തുടരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033