ള്ളിയിലെ ഡിജെ പരിപാടിക്കിടെ യുവതിയോട് മോശമായി പെരുമാറി ; ചോദ്യം ചെയ്ത കുടുംബത്തിനുനേരെ എട്ടംഗ സംഘത്തിന്‍റെ ആക്രമണം ; ഒരാൾ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പള്ളിയിൽ തുടങ്ങിയ തർക്കത്തിന് പിന്നാലെ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി കുടുംബത്തെ ആക്രമിച്ച കേസിൽ ഒരാളെക്കൂടി പൂന്തുറ പോലീസ് പിടികൂടി. പൂന്തുറ മാണിക്യവിളാകം ഗായത്രി ഭവൻ സ്വദേശി ജെനിൻ (24) ആണ് പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ മുട്ടത്തറ സ്വദേശി ബിനു (33), മുട്ടത്തറ ഐ.ഡി.പി ഉന്നതി സ്വദേശികളായ ബെനാൻസ് (28), ബിനോജ് (29), ബൈജു (24) എന്നിവർ നിലവിൽ റിമാൻഡിലാണ്. സമീപത്തെ പള്ളിയിൽ നടന്ന ഡി.ജെ പ്രോഗ്രാമിനിടെ പ്രതികൾ മോശമായി പെരുമാറിയത് പരാതിക്കാരിയുടെ സഹോദരങ്ങൾ ചോദ്യം ചെയ്തിരുന്നു. തർക്കമായതോടെ നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കി വിട്ടിരുന്നു.

ഈ വിരോധത്തെത്തുടർന്ന്, ഏപ്രിൽ 12-ന് പുലർച്ചെ എട്ടോളം പേരടങ്ങുന്ന സംഘം പരാതിക്കാരിയുടെ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. വീട്ടിലെത്തിയ സംഘം പരാതിക്കാരിയെയും ഭർത്താവിനെയും അസഭ്യം വിളിക്കുകയും മക്കളെയും സഹോദരങ്ങളെയുമടക്കം മർദിക്കുകയും ചെയ്തു. പൂന്തുറ പോലീസിൽ പരാതിയെത്തിയതോടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജെനിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...