കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ. സിയാദിന്റെ വാരിയെല്ലിന് പൊട്ടൽ ഉള്ളതായാണ് ഡോക്ടറുടെ സംശയം. സിയാദിന്റെ വൂണ്ട് സർട്ടിഫിക്കറ്റിലാണ് ഡോക്ടറുടെ പരാമർശം. സർട്ടിഫിക്കറ്റിൽ ‘Suspect Rib fracture’ എന്നാണ് ഡോ. ശരത് രാജൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സർട്ടിഫിക്കറ്റ്, കേസിൽ നിർണായക തെളിവാകും. സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് മീഡിയവണ്ണിന് ലഭിച്ചു. പോലീസുകാരൻ മർദിച്ചുവെന്ന് സിയാദ് പറഞ്ഞതായി ചികിത്സിച്ച ഡോക്ടർ ശരത് രാജൻ മൊഴി നൽകിയിരുന്നു. ജൂൺ 16ന് പുലർച്ചെ ഒന്നരയോടെ ശ്രീജിത്ത് എന്ന പോലീസുകാരൻ ജീപ്പിൽ കയറ്റി മർദിച്ചുവെന്നാണ് സിയാദ് ഡോക്ടറോട് പറഞ്ഞത്.

ആശുപത്രി രേഖയിലും ഡോക്ടർ സിയാദിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡി മർദന ആരോപണവുമായി ബന്ധപ്പെട്ട് പോലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഈ റിപ്പോർട്ട്. സിയാദിനെ മർദിച്ചിട്ടില്ലെന്നാണ് കേസിന്‍റെ പ്രാഥമികഘട്ടത്തിൽ പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സിയാദിനെ മർദിക്കുമ്പോൾ താനും ജീപ്പിലുണ്ടായിരുന്നെന്നും തല്ലിച്ചതക്കുന്നത് കണ്ടിരുന്നെന്നും പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയതോടെ പോലീസിന്‍റെ നില പരുങ്ങലിലാവുകയായിരുന്നു.

പിന്നാലെയാണ് പോലീസിന് കൂടുതൽ കുരുക്കായിക്കൊണ്ട് സിയാദിനെ വൂണ്ട് സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്. ജൂൺ 16ന് പുലർച്ചെ ഒന്നരയോടെ ശ്രീജിത്ത് എന്ന പോലീസുകാരൻ ജീപ്പിൽ കയറ്റി ക്രൂരമായി മർദിച്ചുവെന്നാണ് സിയാദ് തന്നോട് പറഞ്ഞതെന്ന് കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ശരത് രാജൻ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഈ വിവരങ്ങൾ ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡുകളിലും രേഖപ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...