റാന്നി : ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കീക്കൊഴൂർ ഇലഞ്ഞിക്കൽ കോർട്ടിൽ ‘ഇഗ്‌നൈറ്റ്’ എന്ന പേരിൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നടന്നു. മാർത്തോമ്മാ യുവജനസഖ്യം റാന്നി – നിലയ്ക്കൽ ഭദ്രാസന വൈസ് പ്രസിഡന്റ് റവ.സജിൻ ബേബി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. റവ.ടി.എസ്.തോമസ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല സമാപന യോഗം ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്തു.
റവ.ജി.വിൽസൺ അധ്യക്ഷത വഹിച്ചു. റിജോ റോയി തോപ്പിൽ, ജോർജ്ജ് എബ്രഹാം, ദിലീപ് ഫിലിപ്പ്, ബിജിൻ എം.വർഗീസ്, നിഖിൽ സ്റ്റീഫൻ മാത്യു, ഡേവിഡ് ആന്റണി എന്നിവർ പ്രസംഗിച്ചു. ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ആദർശ് സുരേഷ് & മനോജ് ഒന്നാം സ്ഥാനവും ജോഹാൻ & ജിവിൻ രണ്ടാം സ്ഥാനവും സിറിൽ & കെൽവിൻ മൂന്നാം സ്ഥാനവും നേടി ടൂര്‍ണമെന്റില്‍ വിജയികളായി. വിജയികള്‍ക്ക് ക്യാഷ് അവാർഡും മെഡലുകളും വിതരണം ചെയ്തു.































