പോലീസിൽ അടിമുടി മാറ്റം : പുതിയ മേധാവിയായി ടോമിന്‍ തച്ചങ്കരിയോ സുധേഷ് കുമാറോ ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ പോലീസില്‍ കാത്തിരിക്കുന്നത് അടിമുടി മാറ്റം. ലോക്നാഥ് ബെഹ്റ അടുത്തമാസം വിരമിക്കുന്നതിനാല്‍ പുതിയ പോലീസ് മേധാവിയെ കണ്ടെത്തുകയാണ് ആഭ്യന്തര മന്ത്രിയായുള്ള രണ്ടാം ഊഴത്തില്‍ പിണറായി വിജയന്റെ ആദ്യ ദൗത്യം. പോലീസ് ഉപദേഷ്ടാവ് വേണോ എന്നതിലും ആലോചന തുടരുകയാണ്.

ഒരു മാസത്തിനുള്ളില്‍ ബെഹ്റ ഒഴിയുന്നതിനാല്‍ പോലീസിന് മേധാവിയെ കണ്ടെത്തി വേണം രണ്ടാം വരവില്‍ പിണറായിക്ക് തുടങ്ങാന്‍. പിണറായിയുടെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന ടോമിന്‍ തച്ചങ്കരിയും വിജിലന്‍സ് ഡയറക്ടറായ സുധേഷ് കുമാറും തലപ്പത്തെത്താന്‍ വാശിയേറിയ പോരാട്ടം നടത്തുമ്പോള്‍ ആരെ ഒപ്പം നിര്‍ത്തുമെന്നതാണ് ആദ്യ ആകാംക്ഷ. മേധാവിയായി ആര് വന്നാലും അതോടെ സേനയാകെ അഴിച്ചുപണിയും. ഒന്ന്, രണ്ട് മാസത്തിനുള്ളില്‍ പോലീസില്‍ സമ്പൂര്‍ണമാറ്റമുണ്ടാവും.

കേന്ദ്ര ഡപ്യൂട്ടേഷന്‍ ലഭിച്ചില്ലങ്കില്‍ വിരമിച്ച ശേഷം ബെഹ്റ ഉപദേഷ്ടാവാകുമെന്ന് അഭ്യൂഹമുണ്ട്. ആദ്യഭരണത്തില്‍ ധൂര്‍ത്തെന്ന ആക്ഷേപത്തിനിടയാക്കിയ ഹെലികോപ്ടറാണ് തീരുമാനം കാത്തിരിക്കുന്ന മറ്റൊരു പ്രധാനകാര്യം. വാടകകാലാവധി കഴിഞ്ഞതിനാല്‍ കോടികളുടെ ചെലവില്‍ ഹെലികോപ്ടര്‍ തുടരുമോയെന്നാണ് അറിയേണ്ടത്.

പോലീസിന് അമിത അധികാരം നല്‍കാനുള്ള കമ്മീഷണറേറ്റ് രൂപീകരണവും പോലീസ് നിയമഭേദഗതിയുമാണ് ഉപേക്ഷിക്കേണ്ടി വന്നവ. ഇവ രണ്ടും ആവശ്യമാണെന്ന നിലപാടില്‍നിന്ന് പോലീസ് പിന്നോട്ട് പോയിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...