പാലക്കാട് ഡെന്റൽ ക്ലിനിക്കിൽ ചികിത്സക്കിടെ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഡെന്റൽ ക്ലിനിക്കിൽ ഗുരുതര ചികിത്സാ പിഴവ്. ചികിത്സക്കിടെ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് പരാതി. പല്ലിന്റെ തുടർ ചികിത്സയുടെ ഭാഗമായി ഗം എടുക്കാൻ എത്തിയ ​ഗായത്രി സൂരജിന്റെ നാക്കിലാണ് ഡ്രില്ലർ തുളച്ചു കയറിയത്. സംഭവത്തിൽ ക്ലിനിക്കിനെതിരെ പോലീസ് കേസെടുത്തു. മുറിവ് വലുതായതോടെ 21കാരി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സക്കിടെ ഡ്രില്ലര്‍ ഉപയോഗിച്ച് നാക്കിനടിയിലേക്ക് തുളക്കുകയായിരുന്നു. മുറിവ് വലുതായെന്ന് അറിയിച്ചിട്ടും ചെറിയ മുറിവാണെന്ന് പറഞ്ഞ് ക്ലിനിക്കില്‍ നിന്ന് വിടുകയായിരുന്നുവെന്ന് യുവതി പറയുന്നു. സീനിയര്‍ ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും നോക്കാന്‍ തയാറായില്ലെന്ന് യുവതി പറയുന്നു. മുറിവ് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 2022 മുതൽ മൂന്ന് വർഷമായി ക്ലിനിക്കിൽ ചികിത്സ തേടിവരുവായിരുന്നു യുവതി. ​ഗം എടുക്കുന്നതിനിടെ ഡ്രില്ലർ കൈത്തട്ടി നാക്കിനടിയിലേക്ക് കയറിയെന്നാണ് യുവതി പറയുന്നു. നിയമപരമായ കാര്യങ്ങൾ ഉള്ളതിനാൽ പ്രതികരിക്കാനില്ലെന്നാണ് ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലെ ഡോക്ടർ പ്രതികരിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...